Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cmrl Diary

മാ​റി നി​ൽ​ക്ക്; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ആ​ക്രോ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

ഇ​ടു​ക്കി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ക്ഷു​ഭി​ത​നാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. വി​ദേ​ശ​യാ​ത്ര​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പി​നെ​ക്കു​റി​ച്ചും സി​എം​ആ​ർ​എ​ൽ മു​ൻ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ൽ പേ​ര് വ​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്. 

ഭൂ​വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​ടു​ക്കി​യി​ലെ​ത്തി​യ​താ​യി​രു​ന്നു സം​ഭ​വം. മാ​റി നി​ൽ​ക്ക്, ഞാ​ൻ നി​ങ്ങ​ളെ കാ​ണു​ന്നി​ല്ല എ​ന്ന് ആ​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​രോ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ മാ​റ്റാ​നും ആ​വ​ശ്യ​പ്പെ​ട്ടു. 

തു​ട​ർ​ച്ച​യാ​യി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ മു​ഖ്യ​മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ത​നി​ക്ക് വി​മാ​നം ചാ​ർ​ട്ട് ചെ​യ്ത് ത​ന്ന​ത് മ​ല​യാ​ളി​യാ​യ ഒ​രാ​ളാ​ണെ​ന്നും പേ​ര് പ​റ​യി​ല്ലെ​ന്നും സ​തീ​ശ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. 

Latest News

Corehub Up